NEWSWorld

കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി കൊവാക്‌സിൻ

കാനഡയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി കൊവാക്‌സിൻ. ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി കൊവാക്‌സിൻ നിർമിച്ചത്. അനുമതി ലഭിച്ചാൽ കൊവാക്‌സിൻ സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് കാനഡയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും. നിരവധി വിദ്യാർഥികളും, താൽക്കാലിക ജീവനക്കാരുമാണ് ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നത്.

ഇന്ത്യയിൽ വികസിപ്പിച്ച കോവിഷീൽഡിന് മാത്രമാണ് നിലവിൽ കാനഡയിൽ അംഗീകാരം നൽകിയിട്ടുള്ളത്. അതേസമയം കൊവാക്‌സിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കാനഡ സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് ഈ വാക്‌സിൻ ഫലപ്രദമാണെന്നും വ്യക്‌തമാക്കുന്നുണ്ട്.

ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്‍. വടക്കേ അമേരിക്കയില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് കാനഡയിലും ചുവടുറപ്പിക്കാന്‍ ഭാരത് ബയോടെകിന്റെ ശ്രമം. അപേക്ഷ പരിഗണനയിലാണെന്ന് കാനഡയുടെ ആരോഗ്യവകുപ്പ് അറിയിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker