NEWS

ഏപ്രിൽ മാസം ഇതുവരെ കോട്ടയത്ത് പെയ്തത് 386 മില്ലീമീറ്റര്‍ മഴ

കോട്ടയം :കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം ഏപ്രിലില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത് 386 മില്ലീമീറ്റര്‍ മഴ.2001 ല്‍ രേഖപ്പെടുത്തിയ 367 മില്ലീമീറ്ററായിരുന്നു ഇതിന് മുൻപ് കോട്ടയത്തെ ഏറ്റവും വലിയ മഴ.
വേനല്‍ മഴയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല ഇപ്പോള്‍. പത്തനംതിട്ടയാണ്‌ ഒന്നാമത്‌.മാര്‍ച്ച്‌ 1 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 164 ശതമാനം അധിക മഴ പെയ്‌തു. 146.2 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്‌തത്‌ 386 മില്ലീമീറ്റര്‍. 60 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ഒന്നിലേറെ ദിവസങ്ങളും ജില്ലയിൽ ഉണ്ടായി.

Back to top button
error: