IndiaNEWS

മധ്യപ്രദേശില്‍ പ്രളയം രൂക്ഷം; രക്ഷാപ്രവര്‍ത്തനത്തിനിടെ ആഭ്യന്തരമന്ത്രി വെള്ളക്കെട്ടില്‍ അകപ്പെട്ടു, ഒടുവില്‍ എയര്‍ലിഫ്റ്റ്

മധ്യപ്രദേശിൽ പ്രളയം രൂക്ഷമായി ബാധിച്ച ഭാട്യ ജില്ലയിലെ സന്ദർശനത്തിനിടെ ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടിൽ കുടുങ്ങി. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ഭാട്യയിൽ എത്തിയത്.

ദുരന്തനിവാരണ സേനാ അംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കുമൊപ്പം ബോട്ടിൽ പ്രളയ ബാധിത പ്രദേശത്തിലൂടെ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തിൽ വീടിന്റെ ടെറസ്സിൽ കുടുങ്ങി പോയ 9 അംഗ സംഘം മാദ്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ടിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ശ്കതമായ കാറ്റിൽ മരം വീണ് ബോട്ടിന്റെ എഞ്ചിൻ തകരുകയായിരുന്നു.

മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ ഒൻപത് പേരേയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker