IndiaNEWS

കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു; 16കാരിക്കെതിരെ കേസ്

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ കൊലപാതക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മാത്രമല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 22 കാരനെതിരെ പോക്‌സോ കുറ്റം ചുമത്തിയും കേസെടുത്തു.

മുംബൈ വിരാറിലെ വീട്ടിലെ രണ്ടാം നിലയിലുള്ള ബാത്ത്‌റൂമില്‍ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 22 കാരനായ യുവാവില്‍ നിന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി വീട്ടുകാര്‍ അറിയാതിരിക്കാനായി കുളിമുറിയില്‍ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ താഴേയ്ക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് വെളിയില്‍ നവജാതശിശുവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശിശുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നവജാത ശിശു ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

കെട്ടിടത്തിലെ വീടുകളില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉണ്ടെങ്കിലും ആരും തന്നെ കെട്ടിടത്തിന് പുറത്ത് പോയെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞില്ല. ഇതിനിടയിലാണ് പതിനാറുകാരിയുടെ കുളിമുറിയിലും ജനലിലും രക്തക്കറ പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പതിനാറുകാരി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് മുംബൈ പൊലീസ് വിശദമാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker