MovieNEWS

ആഡംബരക്കാറിന്റെ നികുതി ഒഴിവാക്കണം; ധനുഷിനും കോടതിയുടെ രൂക്ഷവിമര്‍ശനം

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതിന് വിജയ്ക്ക് പിന്നാലെ നടന്‍ ധനുഷിനേയും രൂക്ഷമായി വിര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.

വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോള്‍ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിര്‍മിച്ചതാണെന്ന് ഓര്‍ക്കണം. പ്രവേശന നികുതിയുടെ കാര്യത്തില്‍ അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂര്‍ണമായും അടയ്ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. എന്തു കൊണ്ടാണു സത്യവാങ്മൂലത്തില്‍ ജോലി വിവരം ചേര്‍ക്കാതിരുന്നതെന്നും നാളെ കോടതിയില്‍ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പറഞ്ഞു.

2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതി പൂര്‍ണമായും അടയ്ക്കാന്‍ തയാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

സമാന കേസില്‍ നടന്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ജഡ്ജി എസ്.എം സുബ്രഹ്മണ്യം തന്നെയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ വിജയ് നല്‍കിയ ഹര്‍ജി തള്ളുകയും നടന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഉത്തരവിട്ടിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker