KeralaNEWS

ഹൈദരലി തങ്ങളേയും കുടുംബത്തേയും ചതിക്കുഴിയില്‍ വീഴ്ത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു: വീണ്ടും ആരോപണവുമായി ജലീല്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. ഹൈദരലി തങ്ങളേയും കുടുംബത്തേയും ചതിക്കുഴിയില്‍ വീഴ്ത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്നും മുസ്ലീം സമുദായത്തേയും ലീഗിനേയും കുഞ്ഞാലിക്കുട്ടി ചതിക്കുകയാണ് ചെയ്തതെന്നും ജലീല്‍ പറഞ്ഞു. അതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കേണ്ടത് തങ്ങള്‍ക്കല്ല കുഞ്ഞാലിക്കുട്ടിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയുടെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വര്‍ഷം ജനുവരിയില്‍ നിര്‍ത്തലാക്കിയ ചന്ദ്രക ദിനപത്രത്തിന്റെ യു.എ.ഇ. എഡിഷന്റെ പ്രിന്റിങ് ചാര്‍ജ് ഇനത്തില്‍ സ്വദേശി കമ്പനിക്ക് നല്‍കാനുള്ള ആറ് കോടിയോളം രൂപയുടെ കുടിശ്ശിക നല്‍കാനെന്ന പേരില്‍ 4.5 കോടി യുഎ.ഇ. ദിര്‍ഹം പിരിച്ചെടുത്തു. എന്നാല്‍, ഇതില്‍ ഒരു രൂപ പോലും പത്രം അച്ചടിച്ച കമ്പനിക്ക് നല്‍കാതെ കേരളത്തിലുള്ളവര്‍ പോക്കറ്റിലാക്കുകയാണ് ചെയ്തതെന്നും ജലീല്‍ ആരോപിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെയും മകന്റേയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് നേരത്തെ കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചിരുന്നു.
എന്നാല്‍ മകന്റെ പണം മുഴുവന്‍ രേഖകള്‍ ഉള്ളതാണെന്നായിരുന്നു കെ.ടി.ജലീലിന്റെ ആരോപണത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker