IndiaNEWS

വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് കോടതി

അലഹാബാദ്: വ്യാജവിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമസംവിധാനം വേണമെന്ന് അലഹാബാദ് ഹൈക്കോടതി.

സ്ത്രീകളെ ലൈംഗിക ഉപകരണം മാത്രമായി കാണുന്ന രീതി ചര്‍ച്ച ചെയ്യപ്പെടണം. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ ഇത്തരം പ്രവണതകള്‍ക്കെതിരേ കൃത്യമായ നടപടികള്‍ ഉണ്ടാവണമെന്നും ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. കുറ്റക്കാരനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376ലെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.

ദളിത് വിഭാഗത്തില്‍ ഉള്‍പെട്ട വവനിതാ പോലീസ് കോണ്‍സ്റ്റബിളായ പെണ്‍കുട്ടിയാണ് പ്രതിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. വിവാഹക്കാര്യം ചര്‍ച്ച ചെയ്യാനായി യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker