KeralaNEWS

‘തെറ്റ് അംഗീകരിച്ചു’; പാർട്ടിക്കെതിരായ വിമർശനത്തിൽ യു പ്രതിഭയ്ക്കെതിരെ നടപടിയില്ല

ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്നു പാർട്ടിക്ക് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, പ്രതിഭയ്ക്കെതിരെ രൂക്ഷവിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. പാർട്ടി എന്താണെന്ന് എംഎൽഎയെ പഠിപ്പിക്കണം എന്ന മുതിർന്ന നേതാവ് സികെ. സദാശിവൻ പറഞ്ഞു. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രതിഭയെ കായംകുളം ഏരിയ കമ്മിറ്റിയിലേക്ക് മാറ്റി. കായംകുളത്തെ നേതാക്കൾ ഈ തീരുമാനത്തെ എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചു.

അതേസമയം മുതിർന്ന നേതാവ് ജി. സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. പടനിലം സ്കൂൾ കോഴ അഴിമതിയിൽ തരംതാഴ്ത്തപ്പെട്ട കെ. രാഘവനെ സെക്രട്ടറിയേറ്റിൽ തിരികെയെടുത്തു. നാല് ഏരിയ കമ്മിറ്റികളിലെ രൂക്ഷമായ വിഭാഗിയത പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെക്കാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് യോഗത്തിൽ തീരുമാനമായി. ആലപ്പുഴയിൽ ജില്ലയിൽ തന്നെ പ്രവർത്തികണമെന്ന ജി സുധാകരന്റെ താല്പര്യം പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതവാക്കിയത്. ജില്ലാ സെന്റർ ബ്രാഞ്ചാണ് ഇനിമുതൽ സുധാകരന്റെ ഘടകം.

12 സെക്രട്ടറിയേറ്റിൽ എച്ച് സലാമും എംഎൽഎയും, ജി രാജമ്മയും പുതുമുഖങ്ങളായി ഉൾപ്പെട്ടപ്പോൾ തരം താഴ്ത്തപെട്ട കെ രാഘവന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായി. പടനിലം സ്കൂൾ കോഴ ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെതുടർന്നാണ് മുൻപ് രാഘവനെ തരംതാഴ്ത്തിയത്. എന്നാൽ അദ്ദേഹം കുറ്റകാരൻ അല്ലെന്നും മികച്ച പാർട്ടി കേഡറാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് തെരെഞ്ഞെടുത്തത് എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ വിഭാഗീയത രൂക്ഷമാണെന്നു യോഗം വിലയിരുത്തി. അന്വേഷിക്കാൻ സംസ്ഥാന സമിതി കമ്മിഷനെ നിയോഗിക്കും.

Back to top button
error: