Social MediaTRENDING

ആര്‍ഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്നയുടെ വിവാഹം; വരന്‍ സിനിമാതാരം,വിവാഹം ലളിതമായി നടത്തിയതിന് ബോബിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

മലയാളികളില്‍  വീണ്ടും വ്യത്യസ്തനായി  വന്നിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്വന്തം മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ശീലമില്ലാത്ത മലയാളികളില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്ന ബോബിയുടെ വിവാഹം. ചടങ്ങുകള്‍ തീര്‍ത്തും ലളിതമാക്കിയാണ് ഏക മകളുടെ വിവാഹം ബോബി നടത്തിയത്.

ബോബി ചെമ്മണ്ണൂരിന്‍റെയും സ്മിതയുടെയും ഏക മകളാണ് അന്ന ബോബി. രണ്ടാഴ്ച്ച മുമ്പാണ് മകളുടെ വിവാഹം കഴിഞ്ഞത്. വിവാഹ ഫോട്ടോകള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്. വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിന് അണിഞ്ഞിരുന്നത്. വെളുത്ത വിവാഹ ഗൗണാണ് അന്ന വിവാഹചടങ്ങില്‍ ധരിച്ചത്. മകളുടെ വിവാഹം ലളിതമായി നടത്തിയതിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചത്.

നടനും സംവിധായകനുമായ സാം സിബിന്‍ ആണ് അന്നയെ വിവാഹം ചെയ്തത്.സാം തന്നെയാണ് ഫേസ്ബുക്ക് വഴി ഫോട്ടോകള്‍ പങ്കുവെച്ചത്. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍, 2019ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ സാം അവതരിപ്പിച്ചിട്ടുണ്ട്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിലെ ജിമ്മന്‍ എന്ന കഥാപാത്രം സാമിന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker