NEWSWorld

ചൈനയിലെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബീഹാറിലെ ഗയ സ്വദേശിയായ വിദ്യാര്‍ത്ഥി അമന്‍ നാഗ്സെന്നി(20) നെയാണ് ക്യാമ്പസിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 23നാണ് അമന്‍ അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുകയോ അയച്ച പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ഇതില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ അമന്റെ ലോക്കല്‍ ഗാര്‍ഡിയനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker