KeralaNEWS

രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ മടവൂര്‍ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ജൂലൈ 30 നായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയ ഭിന്നശേഷിക്കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

വെള്ളിയാഴ്ച ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാര്‍ഡിലുളളവര്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നുവെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് എടുക്കുക ആയിരുന്നു. പ്രതി പോക്‌സോ കേസുകളില്‍ പ്രതിയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker