IndiaNEWS

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് കര്‍ണാടക ബസുകള്‍

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.

സ്വകാര്യബസുകളും അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ അതിര്‍ത്തികള്‍ വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാകടയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് സര്‍വീസ് നിര്‍ത്തിയത്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ പരിശോധനയും നിയമങ്ങളും കര്‍ശനമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടക്കുന്നവരില്‍ ടെസ്റ്റും വാക്സിനേഷനും നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം.

നേരത്തെ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കര്‍ണാടകയിലെത്താമായിരുന്നു.വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണമെന്നായിരുന്നു നിബന്ധന. ആ ഉത്തരവാണ്​ ഇപ്പോള്‍ പുതുക്കിയിറക്കിയിരിക്കുന്നത്​.

വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ജില്ല അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ദക്ഷിണ കന്നഡ, ചാമരാജ നഗര്‍, മൈസൂര്‍, കൊടഗു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ സംസാരിച്ച് ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും കോവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker