LIFEMovie

ബിഗ് ബോസ് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ഇന്ന്; വൈകിട്ട് 7 മണിക്ക്‌ ഏഷ്യാനെറ്റില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേക്ഷണം ഇന്ന് ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴ് മുതലാണ് ആരംഭിക്കുക. അവസാനറൗണ്ടില്‍ എത്തിയ എട്ടു പേരില്‍ നിന്ന് വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെയില്‍ എല്ലാ മത്സരാര്‍ത്ഥികളും എത്തും. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഫിറോസ്, നോബി മര്‍ക്കോസ് എന്നിവരാണ് ഫൈനലിലേക്ക് കടന്ന 8 മത്സരാര്‍ത്ഥികള്‍.
പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്.

ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുര്‍ഗ കൃഷ്ണ, സാനിയ ഇയ്യപ്പന്‍, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായര്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ഒരു കര്‍ട്ടന്‍ റെയ്‌സറും ഏഷ്യാനെറ്റ് ശനിയാഴ്ച സംപ്രേഷണം ചെയ്തിരുന്നു.

കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുന്‍പേ ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാനിപ്പിക്കേണ്ടിവന്നിരുന്നു. തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ത്ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker