KeralaNEWS

സാമ്പത്തിക ബാധ്യത; കോട്ടയത്ത് ടൂറിസ്റ്റ് വാന്‍ ഉടമ ആത്മഹത്യ ചെയ്തു

കോട്ടയത്ത് ടൂറിസ്റ്റ് വാന്‍ ഉടമ ആത്മഹത്യ ചെയ്തു. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തില്‍ വി.മോഹനന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യചെയ്തതെന്നാണ് വിവരം.

മോഹനന്‍ സ്വകാര്യ ബാങ്കില്‍നിന്ന് വായ്പ എടുത്ത് ടെംപോ ട്രാവലര്‍ വാങ്ങിയിരുന്നു. എന്നാല്‍ ഈ വായ്പ തിരിച്ചടവു മുടങ്ങിയതോടെ വാഹനം വിറ്റ് വായ്പ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

ഇതേത്തുടര്‍ന്ന് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച പണം കൊടുത്തു തീര്‍ക്കണമെന്നു പൊലീസ് നിര്‍ദേശിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മോഹനന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker