IndiaNEWS

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം; ആളപായമില്ല

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മിന്നല്‍ പ്രളയം. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രളയത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തില്‍ പാലം ഒലിച്ചുപോയി.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിതി ജില്ലയിലെ ഷന്‍ഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നല്‍ പ്രളയം ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയില്‍ 6 പാലങ്ങള്‍ മഴക്കെടുതിയില്‍ നശിച്ചു.

ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയത്തിലും മേഘസ്‌ഫോടനത്തിലുമായി ഇന്നലെ 21 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker