NEWS

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; മൂന്നു പേർക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: മലയാറ്റൂര്‍ തീര്‍ത്ഥാടകരുടെ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു.ഏറ്റുമാനൂര്‍ അതിരുമ്ബുഴ നിരപ്പേല്‍ വീട്ടില്‍ ദേവസ്യയുടെ മകന്‍ സനീഷ് (29) ആണ് മരിച്ചത്.
എം.സി. റോഡില്‍ തൃക്കളത്തൂര്‍ സംഗമം പടിയിലായിരുന്നു അപകടം.കാറിലുണ്ടായിരുന്ന കാണക്കാരി പുതിയാപറമ്ബില്‍ അഖില്‍ ജോസ് (24), കാണക്കാരി നിരപ്പേല്‍ ഗീതുമോള്‍ (24), അതിരുമ്ബുഴ നിരപ്പേല്‍ ജില്‍മോള്‍ (28) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്‍മോളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Back to top button
error: