NEWS

ബൈക്ക് ടിപ്പറിലിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

തൃശൂർ:മണ്ണുത്തി ചെമ്ബുത്രയിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. രാമവര്‍മപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്ബാറ കോച്ചം വീട്ടില്‍ എം.എ.മനു (26) ആണ് മരിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച്‌ ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.

Back to top button
error: