IndiaNEWS

അഖിലേന്ത്യ മൈഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി വിഭാഗക്കാര്‍ക്ക് 27% സംവരണം

ന്യൂഡല്‍ഹി: അഖിലേന്ത്യ മൈഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ഇത്തവണ ഒബിസി വിഭാഗക്കാര്‍ക്ക് 27% സംവരണം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മാത്രമല്ല മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണവും ഏര്‍പ്പെടുത്തി.

ഇതിലൂടെ സര്‍ക്കാരിന്റെ പുതിയ തീരുമാനം 5550 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിവരം. ബിരുദ, ബിരദാനന്തര കോഴ്‌സുകളിലെ സീറ്റുകളിലാണ് സംവരണം ബാധകമാകുക. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കല്‍ സീറ്റുകളില്‍ 15 ശതമാനവും ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനവുമാണ് അഖിലേന്ത്യ ക്വോട്ടയായി നല്‍കുന്നത്.

2007ലെ സുപ്രീം കോടതി വിധി പ്രകാരം പട്ടികജാതി വിഭാഗത്തിനു 15%, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 7.5% എന്നിങ്ങനെയാണ് സംവരണം അനുവദിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker