KeralaNEWS

ഐഎസ്ആർഒ ചാരക്കേസ്; ആർ ബി ശ്രീകുമാർ മുൻകൂർ ജാമ്യഹർജി തേടി ഹൈക്കോടതിയിൽ

കൊച്ചി: നമ്പി നാരായണനെതിരായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി നല്‍കി. കേസില്‍ ഏഴാം പ്രതിയാണ് ശ്രീകുമാര്‍.

ചാരക്കേസ് ഗൂഢാലോചനക്ക് പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.നമ്പിനാരാണയാനുമായി യാതൊരു ബന്ധവുമില്ല കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീകുമാറിന്റെ മറുപടി

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആര്‍.ബി ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ചാരക്കേസ് സമയത്ത് കേരളത്തിലെ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആര്‍ ബി ശ്രീകുമാര്‍.

അന്വേഷണം ജസ്റ്റിസ് ഡികെ ജയിൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശം.മൂന്ന് മാസത്തിന് ശേഷം സിബിഐ നൽകിയ അന്വേഷണ പുരോഗതി വിവരങ്ങൾ സുപ്രീംകോടതി പരിശോധിച്ചശേഷമാണ് സിബിഐയുടെ അന്വേഷണം ജസ്റ്റിസ് ജയിൻ സമിതി റിപ്പോര്‍ട്ടിൽ മാത്രം ഒതുങ്ങരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker