KeralaNEWS

സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി നഗരസഭാധ്യക്ഷ

സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി നൽകി. തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. നടൻ അക്ഷയ് രാധാകൃഷ്ണന്റെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

നഗരസഭയ്‌ക്കെതിരെ നടക്കുന്ന ആരോപണങ്ങളിലേക്ക് ഇരുവരും തന്റെ പേരും ചേർക്കാൻ ശ്രമിക്കുകയാണെന്ന് അജിതാ തങ്കപ്പൻ പരാതിയിൽ പറയുന്നു . സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ചിത്രവും നൽകി അസഭ്യമായ രീതിയിൽ പ്രചാരണങ്ങൾ നടത്തുന്നുണ്ട് . പലതിലും വളരെ മോശം രീതിയിലുള്ള കമന്റുകൾ വരുന്നുണ്ടെന്നും പരാതിയിൽ പറയുന്നു . പല പോസ്റ്റുകളുടെയും സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് അജിതാ തങ്കപ്പൻ തൃക്കാക്കര എസ് പിക്ക് പരാതി നൽകിയത് .

തൃക്കാക്കര നഗരസഭാ പ്രദേശത്ത് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നു . നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിനോട് ചേർന്നാണ് നായ്‌ക്കളെ കുഴിച്ചിട്ടിരുന്നത്. 30ഓളം നായകളുടെ ജഡങ്ങളാണ് കണ്ടെത്തിയത് . ഭരണസമിതിയുടെ അറിവോടെയാണ് സംഭവം നടന്നതെന്ന ആരോപണം ശക്തമാണ്.ഈ സംഭവത്തിനെതിരെ രഞ്ജിനി ഹരിദാസ് പ്രതിഷേധയോഗം നടത്തിയിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker