Social Media

ഞങ്ങള്‍ എന്തുചെയ്യണം ആത്മഹത്യ ചെയ്യണോ?…ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ദയനീയാവസ്ഥ വിവരിക്കുന്ന വ്യാപാരിയുടെ വീഡിയോ വൈറല്‍

കൊവിഡ് കാലത്തെ ദയനീയാവസ്ഥ വിവരിക്കുന്ന വ്യാപാരിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍, വസ്ത്രവ്യാപാരിയായ അര്‍ഷാദ് നഗരസഭാധ്യക്ഷയോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തുടര്‍ച്ചയായ അടച്ചിടല്‍ കാരണം വ്യാപാരികള്‍ നേരിടുന്ന ദയനീയ സ്ഥിതി അര്‍ഷാദിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. കഴിഞ്ഞ 80 ദിവസമായുള്ള അടച്ചിടല്‍ കാരണം ജീവിതമാകെ താളം തെറ്റിയെന്നും ഞങ്ങളിനി ആത്മഹത്യ ചെയ്യണോയെന്നും അര്‍ഷാദ് ചോദിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാല്‍ പ്രശ്നമാണ്. ശമ്പളം വേണ്ടെന്ന് വെക്കാന്‍ അവര്‍ക്കാകില്ല. നേരത്തെ ഒരു ദിവസത്തെ ശമ്പളം പിടിച്ചപ്പോഴുള്ള പ്രശ്നങ്ങള്‍ കണ്ടതാണ്. വ്യാപാരികള്‍ പക്ഷേ സ്വയം തൊഴില്‍ കണ്ടെത്തിയവരാണ്. കഴിഞ്ഞ നാല് മാസത്തോളമായി വ്യാപാരികള്‍ കടകള്‍ തുറന്നിട്ട്. ഭാര്യയുടെ കെട്ടുതാലി പോലും പണയം വെച്ചിട്ടാണ് പലരും തൊഴില്‍ തുടങ്ങിയതെന്നും അര്‍ഷാദ് പറയുന്നു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ വെറും 210 പേര്‍ക്കാണ് കൊവിഡുള്ളത്. അത് ഡി കാറ്റഗറിയിലാണ് ഉള്ളത്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2270 പേരാണ് 25ാം തിയതിയിലെ കണക്ക് പ്രകാരമുള്ളത്. എന്നാല്‍ ബി കാറ്റഗറിയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്ളത്. ഇത് എന്ത് കണക്കാണ്. നെടുമങ്ങാട് ഒരിക്കലും ഡി കാറ്റഗറിയില്‍ വരില്ലെന്നും അര്‍ഷാദ് പറഞ്ഞു.

കാസര്‍കോട്ടേക്ക് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ഓടുമ്പോള്‍ ഉണ്ടാകുന്ന റിസ്‌ക് നാട്ടില്‍ കട തുറക്കുമ്പോള്‍ ഉണ്ടാകുന്നില്ല. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാന്‍ പോകൂ. ഫാന്‍സിയിലും തുണിക്കടയിലും അത്യാവശ്യക്കാര്‍ മാത്രമേ പോകൂ. കഴിഞ്ഞ നാല് മാസമായി ഇത് സഹിക്കുന്നു. ബാങ്കുകാര്‍ അടക്കം വിളിക്കുന്നുണ്ട്. കട വാടക അടക്കം മുടങ്ങി. പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഷ്റഫ് വൈകാരികമായി പറഞ്ഞു.

അര്‍ഷാദിന്റെ  ഈ വാക്കുകള്‍ക്ക് പിന്തുണയറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker