Health

വാക്സിൻ എടുത്താലും ക്രമേണ പ്രതിരോധശേഷി കുറയുമെന്ന് ഗവേഷകർ, ആശങ്ക വർദ്ധിക്കുന്നു

വാക്സിൻ ഉറപ്പുനൽകുന്ന പ്രതിരോധശേഷി സംശയത്തിലാകും എന്ന ആശങ്കയിലാണ് ഗവേഷകർ. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെയുള്ള ഫലപ്രാപ്തിയുടെ കാര്യത്തിൽ

ന്യുഡൽഹി: ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച കോവിഡ് വാക്സിനെക്കുറിച്ചുള്ള പഠനം ആശങ്ക ജനിപ്പിക്കുന്നതാണ്. അസ്ട്രാ സെനഗ (ഇന്ത്യയിൽ കോവി ഷീൽഡ്), ഫൈസർ എന്നീ വാക്സിനുകളുടെ പൂർണ ഡോസ് എടുത്ത് ആറാഴ്ച്ചയ്ക്കുശേഷം ഇവ ഉറപ്പുനൽകുന്ന പ്രതിരോധത്തിൽ കുറവു വന്നുതുടങ്ങും എന്നാണ് ഈ പഠനം.
രണ്ട് മൂന്ന് മാസത്തിനുശേഷം ആൻ്റിബോഡി അളവ് പകുതിയിൽ താഴെ ആകും. ഇതു തുടർന്നാൽ വാക്സിൻ ഉറപ്പുനൽകുന്ന പ്രതിരോധശേഷി സംശയത്തിലാകും എന്ന ആശങ്കയിലാണ് ഗവേഷകർ. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെയുള്ള ഫലപ്രാപ്തിയുടെ കാര്യത്തിൽ.
എങ്കിലും വൈറസ്ബാധ രൂക്ഷമാകുന്നതു തടയാൻ ഇരു വാക്സിനുകൾക്കും കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റർ ഡോസ് ആവശ്യമാണ് എന്ന നിഗമനത്തിലേക്കാണ് റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത്. 70 വയസ്സ് കഴിഞ്ഞവർക്കും കോവിഡ് പിടിപെടാൻ ഏറെ സാധ്യതയുള്ളവർക്കും ബൂസ്റ്റർഡോസിനു മുൻഗണന നൽകണമെന്നും യു.കെയിൽ നടത്തിയ പഠനത്തിലൂടെ ഗവേഷകർ ശുപാർശ ചെയ്യുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker