IndiaNEWS

എതിർത്തുവെങ്കിലും എന്നെ ചുംബിക്കാൻ തുടങ്ങി; രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. 2019 മാര്‍ച്ചില്‍ രാജ് കുന്ദ്ര തന്നെ ലൈംഗികമായി ആരോപിച്ചുവെന്നാണ് ഷെര്‍ലിന്‍ ആരോപിക്കുന്നത്.

2019 മാര്‍ച്ച് 27 ന് രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജരെ ‘ഷെര്‍ലിന്‍ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചു. സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാല്‍ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു വാചകത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര എന്റെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ വന്നു. ഞാന്‍ എതിര്‍ത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാന്‍ തുടങ്ങി.തുടര്‍ന്ന് ഞാന്‍ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറി’ ഷെര്‍ലിന്‍ പറയുന്നു.

അതേസമയം, ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞതായി ഷെര്‍ലിന്‍ അവകാശപ്പെട്ടു.

രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിര്‍മാണക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് ഷെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കു കുറേ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് നടി നേരത്തേ പറഞ്ഞിരുന്നു. അതേസമയം, 2021 ഏപ്രിലില്‍ ലൈംഗിക പീഡനക്കേസില്‍ രാജ് കുന്ദ്രയ്ക്കെതിരെ ഷെര്‍ലിന്‍, പരാതി നല്‍കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker