IndiaNEWS

ഝാര്‍ഖണ്ഡില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ചു; സിസിടിവി ദൃശ്യം പുറത്ത്, കൊലപാതകമെന്ന് സംശയം

ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. ധന്‍ബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് എ.ഡി.ജെ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചയാളെ പോലിസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ബന്ധുക്കള്‍ എത്തിയ ശേഷമാണ് കൊല്ലപ്പെട്ടത് ജില്ലാ ജഡ്ജിയാണെന്ന് മനസ്സിലായത്.

കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധന്‍ബാദിലെത്തിയത്. ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും വാഹനം ഉടന്‍ കണ്ടെത്തുമെന്നും പോലിസ് അറിയിച്ചു.

അപകടം കൊലപാതകമാണെന്ന സംശയമുണര്‍ത്തുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങള്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഇതോടെ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി.  ഝാര്‍ഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker