KeralaNEWS

പെരുമ്പാവൂരിലെ വാടകക്കെട്ടിടത്തില്‍ അനാശാസ്യപ്രവര്‍ത്തനം; സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: വാടകക്കെട്ടിടത്തില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. എ.എം റോഡിലെ കടുവാളില്‍ അനാശാസ്യകേന്ദ്രം നടത്തി വന്ന മുടക്കുഴ ഇളമ്പ കശേരി നിഷാദ്(38), കീഴില്ലം പാമടംകോട്ടില്‍ ശബരിബാല്‍(38) , ഇടപാടുകാരായ ചേലാമറ്റം പാറപ്പുറം പോള്‍(41), കാഞ്ഞൂര്‍ തട്ടാന്‍പടി കുറങ്ങാട്ടിപറമ്പില്‍ സജീവന്‍(48) എന്നിവരെയും മൂന്ന് സ്ത്രീകളെയുമാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്.

പത്തുദിവസം മുമ്പാണ് ഇവര്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി ഇ.പി റെജിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. ഇടപാടുകാരില്‍ നിന്ന് മണിക്കൂര്‍ കണക്കിനാണ് തുക ഈടാക്കിയിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker