KeralaNEWS

ചങ്ങനാശ്ശേരിയിൽ ബൈക്കപകടം; മൂന്നു പേർ മരിച്ചു

ഇരുബൈക്കിലേയും യാത്രക്കാർക്ക് പുറമേ വഴിയാത്രക്കാരനായ മുരുകൻ ആചാരിയാണ് അപകടത്തിൽ പെട്ടു മരിച്ച മൂന്നാമത്തേ ആൾ

കോട്ടയം: ചങ്ങനാശേരി പാലത്തറ ബൈപ്പാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വഴിയാത്രക്കാരൻ ഉൾപ്പെടെ 3 പേർ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് (19) ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകൻ ആചാരി (67) സേതുനാഥ് (41) എന്നിവരാണ് മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ ബൈക്കുകൾ പൂർണമായും തകർന്നു.
ഇരുബൈക്കിലേയും യാത്രക്കാർക്ക് പുറമേ വഴിയാത്രക്കാരനായ മുരുകൻ ആചാരിയാണ് അപകടത്തിൽ പെട്ടു മരിച്ച മൂന്നാമത്തേ ആൾ.


ബൈപാസ് റോഡിൽ അമിത വേഗതയിൽ ചീറിപ്പാഞ്ഞു വരുന്ന ബൈക്കുകൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker