KeralaNEWS

എസ്.എസ്.എൽ.സി തോറ്റവർക്ക് ഫ്രൈഡ് ചിക്കൻ വീട്ടിലെത്തുമെന്നു വാഗ്ദാനം; എന്നിട്ടോ…?

ഫലം വന്ന ദിവസം പുറത്തിറക്കിയ പോസ്റ്റർ തോളൂരിൽ മാത്രമല്ല സമീപ ഗ്രാമങ്ങളിലും വൈറലായിരുന്നു. വിജയം മാത്രമല്ല, പരാജയവും ആഘോഷിക്കപ്പെടാനുള്ളതാണ് എന്നായിരുന്നു പോസ്റ്ററിലെ ഹിറ്റ് വാചകം...

തൃശ്ശൂർ ജില്ലയിലെ തോളൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കുമാണ് ഈ സമ്മാനവാഗ്ദാനം.

ഓരോ പരാജിതനെയും കാത്തിരുന്നത് 550 രൂപ വില വരുന്ന ഒൻപതു പീസ് ഫാമിലി പായ്ക്ക് ഫ്രൈഡ് ചിക്കൻ.
ഡെലിവറി ഫീസ് പോലുമില്ലാതെ വീട്ടിൽ എത്തിക്കും എന്നായിരുന്നു പറപ്പൂരിലെ ‘പാപ്രിക്ക ഫ്രൈഡ് ചിക്കൻ’ എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം.
ഫലം വന്നപ്പോൾ തോളൂർ പഞ്ചായത്തിലെ സ്കൂളുകളിൽ 100 ശതമാനം വിജയം…!
സ്വാദിഷ്ടമായ ആ ഓഫർ അങ്ങനെ എല്ലാവരെയും ‘കൊതിപ്പിച്ചു’ കൊണ്ട് ഓടിക്കളഞ്ഞു.

എസ്.എസ്.എൽ.സി ഫലം വന്ന ദിവസം പുറത്തിറക്കിയ പോസ്റ്റർ തോളൂരിൽ മാത്രമല്ല സമീപ ഗ്രാമങ്ങളിലും വൈറലായിരുന്നു. വിജയം മാത്രമല്ല, പരാജയവും ആഘോഷിക്കപ്പെടാനുള്ളതാണ് എന്നായിരുന്നു പോസ്റ്ററിലെ ഹിറ്റ് വാചകം…
പക്ഷേ തോളൂരിലെ ‘തലതിരിഞ്ഞ’ പിള്ളേർ കാരണം ‘ചിക്കൻ ഫ്രൈ’ ആകാതെ ഇപ്പോഴും ചട്ടിയിൽ തന്നെ കിടക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker