IndiaNEWS

ജന്മദിനം ആഘോഷിക്കാന്‍ പണമില്ല; യുവതിയുടെ കമ്മല്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: യുവതിയുടെ സ്വര്‍ണ കമ്മല്‍ തട്ടിപ്പറിച്ച യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. മോഹിത് ഗൗത (31)മാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്കിലാണ് സംഭവം.

പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തന്റെ ജന്മദിനം ആഘോഷിക്കാന്‍ കൈവശം പണമില്ലാതിരുന്നതിനാലാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന് പ്രതി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാനായി വാഹനത്തിന്റെ നമ്പര്‍പ്ലേറ്റുകളും ഇയാള്‍ ഇളക്കി മാറ്റിയിരുന്നു. പിടിച്ചുപറിച്ച സ്വര്‍ണം അശോക് നഗറിലെ ഒരു സ്ഥാപനത്തില്‍ വിറ്റുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മുപ്പതിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.ഞായറാഴ്ച വൈകുന്നേരം നടത്തിയ പട്രോളിങ്ങിനിടെയാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടതിന് സമാനമായ ബൈക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം, ഗൗതമിന്റെ കൈയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ സുരേന്ദര്‍ എന്നയാള്‍ ഒളിവിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker