KeralaNEWS

മിൽമയുടെ ഭരണം ഇനി ഇടതുപക്ഷത്തിന്; ചെയര്‍മാനായി കെ.എസ് മണി

തിരുവനന്തപുരം: മില്‍മ ചെയര്‍മാന്‍ ആയി സി പി എമ്മിലെ കെ.എസ് മണി തെരഞ്ഞെടുക്കപ്പെട്ടു.മുപ്പത്തിയെട്ട് വര്‍ഷമായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോല്‍പ്പാദക സഹകരണ സംഘം അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം ഭരണം ഉറപ്പിച്ചത്.

മലബാര്‍ മേഖലയില്‍ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടും നേടിയാണ് വിജയം. കോണ്‍ഗ്രസില്‍ നിന്ന് ജോണ്‍ തെരുവത്താണ് കെ എസ് മണിക്കെതിരെ മല്‍സരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker