KeralaNEWS

ആലുവയില്‍ നാലുവയസുകാരിയെ വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ആലുവയില്‍ നാലുവയസുകാരിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. എറണാകുളത്തെ വൈദികന്‍ സിബിക്കെതിരെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് വൈദികനെതിരെ എടത്തല പൊലീസ് കേസെടുത്തു.

കുഴിവേലിപ്പടിയിലുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുളള വൈദികന്‍ നാലു വയസുള്ള ഇരട്ട കുട്ടികളില്‍ ഒരു കുട്ടിയെ രണ്ട് തവണ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

മാതാവ് നല്‍കിയ പരാതിയിന്മേല്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അതേസമയം, ഇതിനിടയില്‍ വൈദികന്‍ മുങ്ങിയതായാണ് വിവരം. പരാതിയെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker