IndiaNEWS

ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

ന്യൂഡല്‍ഹി: ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ബില്‍ 2021ന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ 90 ദിവസത്തിനുള്ളില്‍ നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന ബില്ലാണിത്.

പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് തുടങ്ങിയ നിലവില്‍ പ്രതിസന്ധിയിലായ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ആര്‍.ബി.ഐ ഉത്തരവ് പ്രകാരം പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കുകളിലെ നിക്ഷേപകര്‍ക്കും പുതിയ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. വാണിജ്യ ബാങ്കുകള്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശബാങ്കുകള്‍, കേന്ദ്ര, സംസ്ഥാന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവക്കെല്ലാം നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. സേവിങ്‌സ്, കറന്റ്, റിക്കറിങ്, സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇത്തരത്തില്‍ സംരക്ഷണം ലഭിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker