Movie

അയ്യപ്പന്‍നായരായി പവന്‍ കല്യാണും കോശിയായി റാണ ദഗുബാട്ടിയും: ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് വരുന്നു

അടുത്ത മകര സംക്രാന്തി ആഘോഷ സമയത്താണ് റിലീസ്

ബിജുമേനോനും പൃഥിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അയ്യപ്പനും കോശിയും’ മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു.

രണ്ട് വ്യക്തികളുടെ ഈഗോയുടെ കഥ പറയുന്ന സച്ചിയുടെ ഈ ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക്, ഹിന്ദി റീമേക്കുകൾ ഉടൻ പുറത്തുവരുന്നതായി അന്ന് വാർത്തകൾ കേട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചര്‍ച്ചയാകുകയാണ്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി പവന്‍ കല്യാണും പൃഥിരാജ് ചെയ്ത കോശിയായി റാണ ദഗുബാട്ടിയുമാണ് എത്തുന്നത്.
ഭീംല നായിക് എന്നാണ് തെലുങ്കിൽ പവന്‍ കല്യാണിൻ്റെ കഥാപാത്രത്തിന്റെ പേര്.

റാണ ദഗുബാട്ടിയുടെ കഥാ പാത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
സാഗര്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായിക. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.
സിനിമയുടെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.
അടുത്ത മകര സംക്രാന്തി ആഘോഷ സമയത്താണ് റിലീസ് എന്ന് വീഡിയോയിൽ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker