CrimeNEWS

ആരോഗ്യപ്രവര്‍ത്തകയുടെ കൊലപാതകം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

ചേര്‍ത്തല: ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതി കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷിനെ (ഉണ്ണി-35)യാണ് വന്‍പൊലീസ് സാന്നിധ്യത്തില്‍ സ്ഥലത്തെത്തിച്ചത്.

പട്ടണക്കാട് സ്‌റ്റേഷന്‍ ഓഫിസര്‍ ആര്‍.എസ്. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പ്രതിയെ എത്തിച്ചത്. പൊലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി രതീഷ് എല്ലാം ചെയ്തും വിവരിച്ചും കാണിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും എത്തിയിരുന്നു. തങ്കികവലയില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയശേഷം കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. തര്‍ക്കമുണ്ടായപ്പോള്‍ മര്‍ദിച്ചു.

കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു. ബോധരഹിതയായ യുവതിയെ ബലാത്സംഗം ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ചും മൂക്കും വായും പൊത്തിപിടിച്ചും ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി വിവരിച്ചു. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് ഇറക്കാന്‍ തുടങ്ങി. പടിയില്‍ മൃതദേഹം വെച്ചതോടെ കമിഴ്ന്ന് മണ്ണില്‍ വീണു. അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. മഴ പൊടിഞ്ഞതിനാല്‍ മറവു ചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

മരിച്ചശേഷമാണ് യുവതിയുടെ വീട്ടില്‍നിന്ന് പ്രതിയെ വിളിച്ചത്. യുവതി അന്ന് വീട്ടിലേക്ക് വരില്ലെന്ന് മറുപടി നല്‍കി. ഒപ്പം ജോലി ചെയ്യുന്നയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാട് വിട്ടുപോകുമെന്നും പ്രതി ഭീഷണി മുഴക്കിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker