KeralaNEWS

കേരള സാ​ങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവിന്​ സ്​റ്റേ

കൊച്ചി: കേരള സാ​ങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കിയ ഹൈകോടതി സിംഗിള്‍ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ. ഹൈകോടതി ഡിവിഷണ്‍ ബെഞ്ചാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. സാ​ങ്കേതിക സര്‍വകലാശാല സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ്​ ഉത്തരവ്​. വിധിയുടെ പശ്​ചാത്തലത്തില്‍ ജൂലൈ 29 മുതലുള്ള എല്ലാ പരീക്ഷകളും മുന്‍നിശ്​ചയിച്ച പ്രകാരം നടത്തുമെന്ന്​ സര്‍വകലാശാല അറിയിച്ചു.

നേരത്തെ സര്‍വകലാശാലയുടെ ബി ടെക്​ പരീക്ഷകളാണ്​ കോടതി റദ്ദാക്കിയത്​. ഒന്ന്​, മൂന്ന്​ സെമസ്റ്ററുകളിലെ പരീക്ഷകളാണ്​ റദ്ദാക്കിയത്​. ഇതിനെതിരെയായിരുന്നു സര്‍വകലാശാലയുടെ അപ്പീല്‍. ആഗസ്റ്റ്​ രണ്ട്​, മൂന്ന്​ തീയതികളിലെ പരീക്ഷകള്‍ മുന്‍നിശ്​ചയിച്ച പ്രകാരം നടത്താമെന്ന്​ ഹൈകോടതി ഡിവിഷണ്‍ ബെഞ്ച്​ ഉത്തരവില്‍ വ്യക്​തമാക്കുന്നു. ഇന്ന്​ മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്താനും നിര്‍ദേശിച്ചു.

യു.ജി.സി മാനദണ്ഡപ്രകാരമാണ്​ പരീക്ഷകള്‍ നടത്തിയതെന്ന്​ ഹൈകോടതിയെ സര്‍വകലാശാല അറിയിച്ചു. ഓണ്‍ലൈന്‍ സൗകര്യമില്ലാത്തിടത്ത്​ ഓഫ്​ലൈനായി പരീക്ഷ നടത്താന്‍ യു.ജി.സി അനുമതി നല്‍കിയിട്ടുണ്ട്​. പൂര്‍ണമായും ഓണ്‍ലൈനായി പരീക്ഷ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker