NewsThen Special

അമ്മായിയമ്മയെ കടിച്ച മരുമകൾക്ക് ഒരു വർഷം തടവും 500 രൂപ പിഴയും

തൃശ്ശൂർ ഒല്ലൂക്കര പുളിമ്പറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസ് (32) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്

സംഭവം മറുനാട്ടിലോ വെളിനാട്ടിലോ അല്ല. നമ്മുടെ സ്വന്തം നാട്ടിൽ തന്നെ. സാംസ്കാരിക തലസ്ഥാനമായ തൃശൂരിലാണ് മരുമകൾ അമ്മായിഅമ്മയുടെ കഴുത്ത് കടിച്ചു മുറിച്ചത്. എന്തായാലും സംഭവം കോടതിയിലെത്തി. ഒടുവിൽ അമ്മായിഅമ്മയെ കടിച്ചു പരിക്കേൽപ്പിക്കുകയും അമ്മായിഅച്ഛനെ മർദ്ദിക്കുകയും ചെയ്തു എന്ന കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും കോടതി വിധിച്ചു .
തൃശ്ശൂർ ഒല്ലൂക്കര പുളിമ്പറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസ് (32) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്.
സ്പെഷ്യൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ്റെയാണ് വിധി.
മിയ നൽകിയ സ്ത്രീപീഡനക്കേസിൽ ഭർത്താവ് ദീപു കെ. തോമസിനെ വിട്ടയച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇരു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
ഭർത്താവ് ദീപു തോമസുമായി പിരിഞ്ഞു താമസിക്കുന്നതിനിടയിൽ ഭർത്താവിൻ്റെ മാതാപിതാക്കളെ മിയ ആക്രമിച്ചതായി ആണ് കേസ്. 2016 ജൂലൈ 27 നായിരുന്നു സംഭവം.
ദീപുവിൻ്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്യാടത്ത് വീട്ടിൽ തോമസും (65) ലൈലയും (63) താമസിക്കുന്ന വീട്ടിൽ എത്തിയ മിയ ഇവരെ ആക്രമിക്കുകയും ലൈലയുടെ ചുമലിൽ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു കടിച്ചപ്പോൾ മാംസം പറഞ്ഞു പോയതിന് തെളിവും ഹാജരാക്കിയിരുന്നു. സംഭവത്തിനുശേഷം ദീപുവിനും മാതാപിതാക്കൾക്കും എതിരെ മിയ മണ്ണുത്തി പോലീസിൽ സ്ത്രീധനപീഡന കേസ് കൊടുക്കുകയും ചെയ്തു. സംഭവ സമയം കോട്ടയത്തെ വീട്ടിലായിരുന്നു ദീപു തോമസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker