NewsThen Special

വന്യമൃഗങ്ങൾ നാട്ടിലിറങ്ങി, കൊന്നാലും കൃഷി നശിപ്പിച്ചാലും നെഞ്ചത്തടിച്ചു കരഞ്ഞോളൂ, മന്ത്രിയും വനംവകുപ്പും അനങ്ങില്ല

കേരളത്തിൽ പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വന്യമൃഗങ്ങളുടെ കടന്നുകയറ്റം കൊണ്ട് ഉണ്ടാകുന്നു. പക്ഷേ നഷ്ടപരിഹാരം തരാൻ വനംവകുപ്പ് തയ്യാറല്ല

വനാതിർത്തികളിൽ താമസിക്കുന്ന കർഷകരെയോ അവരുടെ വളർത്തുമൃഗങ്ങളെയോ പുലിയോ കടുവയോ കടിച്ചു കീറിയാൽ കുഴപ്പമൊന്നുമില്ല. എന്നാൽ തങ്ങളുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയൊ മറ്റോ കർഷകൻ കുരുക്കിൽ പെടുത്തിയാൽ കഴിഞ്ഞു കഥ.

വന്യജീവി സങ്കേതത്തിലേക്ക് സാധാരണ ജനങ്ങൾ പ്രവേശിച്ചാൽ മൂന്നു മുതൽ ഏഴ് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ വന്യമൃഗങ്ങൾ വനാതിർത്തി വിട്ട് ജനവാസ മേഖലയിലേക്ക് അതിക്രമിച്ച് കയറി മനുഷ്യർക്കും അവരുടെ കൃഷിക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് ആരാണ് ഉത്തരവാദി…?
കേരളത്തിൽ പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടും വന്യമൃഗങ്ങളുടെ കടന്നുകയറ്റം കൊണ്ടും ഉണ്ടാകുന്നു.
പക്ഷേ നഷ്ടപരിഹാരം തരാൻ വനംവകുപ്പ് തയ്യാറല്ല. എന്നാൽ വന്യജീവികളെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല എന്നത് പോട്ടെ, തരം കിട്ടുമ്പോഴൊക്കെ നാട്ടിൽ ജീവിക്കുന്ന സാധാരണ ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യും.
അതിനൊരു ഉദാഹരണമാണ് ​​​​വന​​​​പാ​​​​ല​​​​ക​​​​രു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലി​​​​രി​​​​ക്കെ, റാന്നി ചി​​​​റ്റാ​​​​ർ കു​​​​ട​​​​പ്പ​​​​ന​​​​ക്കു​​​​ളം പ​​​​ടി​​​​ഞ്ഞാ​​​​റെ​​​​ച​​​​രു​​​​വി​​​​ൽ പി.​​​​പി മ​​​​ത്താ​​​​യി എ​​ന്ന​യുവകർഷകന്റെ മരണം.
മത്തായി മരിച്ചിട്ട് ​ ഇന്ന് ഒ​​​​രു വർഷം പൂർത്തിയാകുന്നു.

കഴിഞ്ഞ വർഷം ജൂലൈ 28നാണ് റാന്നി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് മരണ വിവരമാണ് ഭാര്യയും ബന്ധുക്കളും അറിയുന്നത്. വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നെങ്കിലും ഇതിന്റെ പേരിൽ ഇതുവരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തതൊഴിച്ചാൽ.

കേരളത്തിൽ മിക്ക ഇടങ്ങളിലും ഇന്ന് കാട്ടുപന്നിയുടെയും കാട്ടാനയുടെയും ശല്യം രൂക്ഷമാണ്. ഇടുക്കിയിലും വയനാട്ടിലുമൊക്കെ പുലിയും നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നാറുണ്ട്.
കാർഷിക വിളകൾ സംരക്ഷിക്കാനുള്ള കർഷകരുടെ വിലാപങ്ങൾക്ക് യാതൊരു ഫലം കാണാറില്ല. രാത്രികാലങ്ങളിൽ കൂട്ടത്തോടെ എത്തി കൃഷികൾ നശിപ്പിച്ച് ഇവ നേരം വെളുക്കുന്നതോടെ മടങ്ങും. പലരും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. അങ്ങനെയുള്ളവർ തങ്ങളുടെ വിളകൾ സംരക്ഷിക്കാനോ തുടർന്നും കൃഷിയിറക്കാനോ ആവാതെ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. രാത്രിയിൽ തങ്ങളുടെ കൃഷിയിടങ്ങളിൽ കാവൽ കിടക്കുന്നവർപോലും കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണത്തിന് ഇരയാകുന്നു. അതുപോലെ പുലർച്ചെ ജോലിക്കു പോകേണ്ടവർ, പാൽ-പത്ര വിതരണക്കാർ തുടങ്ങിയവരും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണത്തിൽ മരണം സംഭവിച്ചവർ പോലും ധാരാളം. കപ്പ, കാച്ചിൽ, ചേമ്പ്, വാഴ തുടങ്ങി എല്ലാ കൃഷി വിളകളും നശിപ്പിച്ചാണ് ഇവറ്റകളുടെ മടക്കം.

കൃഷിനാശം സംഭവിച്ച കർഷകർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലതവണ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

വിവിധ വനം വകുപ്പ് ഓഫീസുകളിലായി കൃഷി നശിച്ചവരുടെയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെയും പരാതികൾ കെട്ടിക്കിടക്കുകയാണ്. ഇവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പോലും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല.
-എബ്രഹാം വർഗീസ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker