Movie

‘കാറ്റ് കടൽ ആതിരുകൾ’ വീണ്ടും ഒ.ടി.ടിയിൽ

ടിബറ്റൻ ജനതയുടെ പലായനവും പൗരത്വ വിഷയവുമാണ് ചിത്രത്തിൻ്റെ കാതലായ പ്രമേയം

കോവിഡ് മഹാമാരിയുടെ കടുത്ത പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ ജനുവരിയിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് സമദ് മങ്കട സംവിധാനം ചെയ്ത ‘കാറ്റ് കടൽ അതിരുകൾ.’

വീണ്ടും ഈ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
ആധുനിക സാങ്കേതിക
വിദ്യകളുടെ സഹായത്തോടെ ആരംഭിച്ച ‘ആക്-ഷൻ’ (action) എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ഈ ചിത്രം, ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് പത്തൊമ്പതിന് പ്രേഷകർക്കു മുന്നിലെത്തുന്നത്.
വളരെ വിവാദമായ ഒരു പ്രമേയമാണ് സമദ് മങ്കട ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ടിബറ്റൻ ജനതയുടെ പലായനവും പൗരത്വ വിഷയവുമാണ് ചിത്രത്തിൻ്റെ കാതലായ പ്രമേയം.


സെൻസർ ബോർഡിൻ്റെ ശക്തമായ എതിർപ്പുകൾ ഈ ചിത്രത്തിൻ്റെ പ്രദർശനത്തെ ഏറെ വൈകിപ്പിച്ചിരുന്നു.
പിന്നീട് റിവൈസിംഗ് കമ്മറ്റി പരിഗണിക്കുകയും സിനിമയിൽ ഉപയോഗിച്ചിട്ടുള്ള ‘പൗരത്വബിൽ’ എന്ന വാക്കും ‘പശു’ എന്ന വാക്കും ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. ഇതനുസരിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയതും.
ജിയോ ക്രിസ്റ്റി എന്ന ഗവേഷക വിദ്യാർത്ഥിയും ആബിദ ഹസ്സൻ എന്ന ഒരു യുവ മാധ്യമ പ്രവർത്തകയും നടത്തുന്ന രണ്ട് വ്യത്യസ്ഥമായ യാത്രകളിലൂടെയാണ് കഥ വികസിക്കുന്നത്.
അനുമോഹൻ, ലിയോണാലി ഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ.വേണുഗോപാൽ, ശരൺ, തുടങ്ങിയവർക്കൊപ്പം ധാ വാലാമോ എന്ന ടിബറ്റൻ യുവതിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കൂടാതെ നിരവധി ടിബറ്റൻ അഭയാർത്ഥികളും ‘കാറ്റ് കടൽ ആതിരുകൾ’ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്.
കൊക്കൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി ഈ.കെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വാഴൂർ ജോസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker