NewsThen Special

തെങ്കാശിയിലെ ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

ശക്തിമാടസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാലു പേർ ചേർന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ പകർത്തി ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു.

സ്വാമിയാട്ട് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ നാല് പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. പാവൂർസ്രതം കല്ലൂരണി പഞ്ചായത്തിലെ മാടൻ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
തെങ്കാശി പാവൂർ സത്തിറം കല്ലൂരണി ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാലു പേർ ചേർന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.
ഇതെത്തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണു കേസ്. പൂജാരിമാർ നാലുപേരും സ്വാമിയാട്ടച്ചടങ്ങിൽ പങ്കെടുത്തവരാണ്. ഉത്സവത്തിന്റെ ഭാഗമായി പുജാരിമാർ വേട്ടയ്ക്കു പോകുന്നതാണ് ചടങ്ങ്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്നു ഭക്ഷിക്കുന്നതാണ് ആചാരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker