KeralaNEWS

സുചിത്രയുടെ മരണം: സ്ത്രീധനപീഡനത്തിന് ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ: വള്ളികുന്നത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്ര (19)യുടെ മരണത്തിലാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ സ്ത്രീധന പീഡനത്തിന് കേസെടുത്ത് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം, വിവാഹം ഉറപ്പിച്ച ശേഷം വിഷ്ണുവിന്റെ വീട്ടുകാര്‍ ചില ബാധ്യതകള്‍ തീര്‍ക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നു സുനിതയുടെ സഹോദരന്‍ സന്തോഷ് പറഞ്ഞു. ആ തുകയ്ക്കു തുല്യമായ സ്ഥലം സുചിത്രയുടെ പേരില്‍ നല്‍കുമെന്നു പറഞ്ഞെങ്കിലും അതു നടക്കാത്തതിനാല്‍ പണം നല്‍കിയില്ല. വിവാഹശേഷം സുചിത്രയുടെ ആഭരണങ്ങള്‍ പണയം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറച്ചു സ്വര്‍ണം പണയംവച്ചു പണം നല്‍കി. അതിനു ശേഷം ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

ജൂണ്‍ 22-നാണ് സുചിത്രയെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഭര്‍തൃമാതാവ് കണ്ടത്. ഉടന്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് വിഷ്ണുവിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.മാര്‍ച്ച് 21-നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം.സൈനികനായ വിഷ്ണു മേയില്‍ ജോലി സ്ഥലമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker