CrimeNEWS

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവെച്ചു

കോട്ടയം സ്വദേശിയായ ഭർത്താവ് ചെങ്ങന്നൂരിലെ കാമുകന്റെ വീട്ടിലെത്തി. ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു

ചെങ്ങന്നൂർ: ഭാര്യയുടെ കൂടെ താമസിച്ചിരുന്ന അവളുടെ കാമുകനെ ഭർത്താവ് വെടിവെച്ചു. കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂരിൽ സംഭവം നടന്നത്. കാമുകൻ്റെ വീട്ടിലെത്തിയ ഭർത്താവ് എയർ ഗൺ ഉപയോഗിച്ച് യുവാവിന്റെ തുടയിൽ വെടിവെക്കുകയായിരുന്നു.

ഭർത്താവും ഭാര്യയും അകന്നു ജീവിക്കുകയാണ്. ഇവരുടെ വിവാഹമോചനത്തിനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ഭർത്താവ് ചെങ്ങന്നൂരിലെ കാമുകന്റെ വീട്ടിലെത്തിയത്.
ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു.

വീട്ടിലെത്തിയ ഭർത്താവ് ഭാര്യയോടും അവളുടെ കാമുകനോടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് ആക്രമണത്തിലേക്ക് തിരിഞ്ഞത്. രണ്ടാമത്തെ വെടിയിലാണ് തുടയിൽ പരിക്കേറ്റത്.

യുവാവ് പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തുവന്നത്. പക്ഷേ സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് ചെങ്ങന്നൂർ പോലീസ് പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker