LIFEMovie

ചലച്ചിത്ര പിന്നണി ഗായിക സിന്ധുദേവി രമേശ് ഈണം നൽകി ആലപിച്ച വീഡിയോ ആൽബം ‘ആത്മരാഗം’ റിലീസ് ചെയ്തു

ചലച്ചിത്ര പിന്നണി ഗായിക സിന്ധുദേവി രമേശ്‌  ഈണം  നൽകി ആലപിച്ച സംഗീത വീഡിയോ ആൽബം’ആത്മ രാഗം’റിലീസ് ചെയ്തു. ലേഖ പരവൂർ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചത്.’ആ’ എന്ന അക്ഷരത്തിലാണ്  ഈ  ഗാനത്തിലെ  ഓരോ വരികളും തുടങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ സങ്കല്പത്തിലൂടെയുള്ള മനസ്സിന്റെ  സഞ്ചാരമാണ് ഈ  ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ  കെ.ജെ. യേശുദാസിനോടൊപ്പം പാടിയ  “ഹൃദയവനിയിലെ ഗായികയോ… ” എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനം ഉൾപ്പെടെ  നിരവധി ഗാനങ്ങളിലൂടെ  പ്രശസ്തയാണ്  സിന്ധുദേവി രമേശ്‌.  സിനിമാ ഗാനങ്ങളും ആൽബം ഗാനങ്ങളും ഉൾപ്പെടെ വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ സിന്ധു ദേവി  പാടിയിട്ടുണ്ട്. ലേഖ പരവൂർ നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.

നിത്യാരാജ് ആണ് ഈ ആൽബത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഓർക്കസ്ട്രേഷൻ :ശ്യാം. മിക്സിംഗ്‌, എഡിറ്റിംഗ്‌ : നെബു (ആഡിയോ ക്രാഫ്റ്റ്  കുവൈറ്റ് ).ഛായാഗ്രഹണം: ശ്രീഹരി മോഹനൻ, നിതിൻകൃഷ്ണ. വീഡിയോ എഡിറ്റിംഗ് :ശ്രീദർശൻ സന്തോഷ്‌. പിആർഒ :റഹിം  പനവൂർ.ഭർത്താവ് ഗോപാലകൃഷ്ണൻ, മകൾ നിതില കൃഷ്ണ, അസീസ്  മണ്ണാർക്കാട്, സുജിത്ത് സുഹൃത്ത്, സന്തോഷ്, ഹിമ സന്തോഷ് എന്നിവർ ആൽബത്തിന്  പൂർണ പിന്തുണ നൽകിയവരാണെന്ന് ലേഖ പരവൂർ  പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker