FoodLIFE

മള്‍ബറി ഒരു ചെറിയ പഴമാണ്… പക്ഷേ അല്ല….

ള്‍ബറി എന്ന പഴത്തെ കുറിച്ച് അധികം പേര്‍ക്കും അറിയില്ല. ഈ കുഞ്ഞന്‍പഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്പോള്‍ ചുവപ്പും നന്നായി പഴുക്കുമ്പോള്‍ കറുപ്പും നിറമാണ് മള്‍ബറിയ്ക്ക്. ഇതിലെ ജീവകങ്ങള്‍, ധാതുക്കള്‍, ഫ്‌ലേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.

ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിന്‍, ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയും മള്‍ബറി പഴത്തിലുണ്ട്. കൊളസ്‌ട്രോള്‍ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.മള്‍ബറി പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ റുജുത ദിവേകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പതിവായി മിതമായ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. മള്‍ബെറിയില്‍ അടങ്ങിയിട്ടുള്ള കരോട്ടിനും സിയാക്‌സാന്തിനും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റുജുത പറഞ്ഞു.

പോഷകാഹാര വിദഗ്ധന്‍ പറയുന്നതനുസരിച്ച്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് മള്‍ബറി. വിറ്റാമിന്‍ കെ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മള്‍ബറി. ദഹനത്തെ സഹായിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും മോണരോഗങ്ങളും തടയുകയും ചെയ്യുന്നതായി അവര്‍ പറയുന്നു. മള്‍ബെറിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയെ ഗ്ലൂക്കോസാക്കി മാറ്റുകയും അതുവഴി കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. മള്‍ബറി കഴിക്കുന്നത് ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ ധാരാളമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

 

Back to top button
error: