KeralaNEWS

ഇന്ത്യന്‍ നാഷനല്‍ ലീഗ് പിളര്‍ന്നു; കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

കൊച്ചി: ഇന്ത്യന്‍ നാഷനല്‍ ലീഗ് പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. കൊച്ചി തോപ്പുംപടിയില്‍ അബ്ദുല്‍ വഹാബും ആലുവയില്‍ കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു.

മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനം, പാര്‍ട്ടിയുടെ അംഗത്വ വിതരണം തുടങ്ങിയവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ രണ്ടു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker