KeralaNEWS

കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; വിപണിയിൽ ആശങ്ക

കൊച്ചി: കളമശ്ശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. എച്ച്എംടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീന്‍ എന്ന കര്‍ഷകന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. നൂറിലധികം താറാവുകള്‍ ഇതിനോടകം ചത്ത് പോയെന്ന് ശംസുദ്ദീന്‍ പറഞ്ഞു. ഇന്നലെയും താറാവുകള്‍ ചത്തിരുന്നുവെന്ന് ശംസുദ്ധീന്‍ പറയുന്നു. താറാവുകളുടെ സാംപിള്‍ പരിശോധിച്ചാല്‍ മാത്രമേ കാരണം വ്യക്തമാവൂ.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ ചത്തതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker