CrimeNEWS

കാമുകിയുടെ ബന്ധുക്കള്‍ 17കാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി; പ്രതിഷേധമായി മുഖ്യപ്രതിയുടെ വീടിന് മുന്നില്‍ സംസ്‌കരിച്ച് നാട്ടുകാര്‍

പട്ന: കാമുകിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പതിനേഴുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ രെപുര രാംപുര്‍ഷാ സ്വദേശിയായ സൗരഭ്കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീടിന് മുന്നില്‍വെച്ച് 17-കാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി.സൗരഭിന്റെ ബന്ധുക്കള്‍ പ്രതിയുടെ വീട് ആക്രമിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.സോര്‍ബാര ഗ്രാമത്തിലെ കാമുകിയുടെ വീട്ടിലെത്തിയ സൗരഭിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞതോടെ സൗരഭിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കൂടുതല്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രണയത്തിന്റെ പേരിലാണ് കൊലപാതകതെന്ന് മുസാഫര്‍പുര്‍ പോലീസ് സൂപ്രണ്ട് രാജേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

അതേസമയം, കൊലക്കേസിലെ മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരും പിടിയിലായിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker