IndiaNEWS

നീലചിത്ര നിര്‍മ്മാണം; നടി ഗെഹന വസിഷ്ഠ് അടക്കം 3 പേര്‍ക്ക് സമന്‍സ്‌

മുംബൈ: നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ടെലിവിഷന്‍ നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അടക്കം 3 പേര്‍ക്ക് സമന്‍സ്. മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സെല്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇവര്‍ക്ക് സമന്‍സ് അയച്ചത്. ഇന്ന് ഉച്ചക്ക് 12ന് ഹാജരാകണമെന്നാണ് നിര്‍ദേശം. നീലച്ചിത്ര നിര്‍മാണ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഗെഹന വസിഷ്ഠ് നിലവില്‍ ജാമ്യത്തിലാണ്.

കേസില്‍ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ ആപ് വഴി നീലച്ചിത്ര വില്‍പന നടത്തിയതിന്റെ സാമ്പത്തിക ഇടപാടുകള്‍ ശില്‍പയുടെ അക്കൗണ്ട് വഴി നടന്നോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ സമൂഹമാധ്യമങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ ജൂലൈ 19നാണ് വ്യവസായിയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രയുടെ സഹായി റിയാന്‍ തോര്‍പ് അടക്കം 9 പേര്‍ പിടിയിലായിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker