IndiaNEWS

കോവിഡിന്റെ കാപ്പ വകഭേദം ഗുജറാത്തിലും; അഞ്ച്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു

അഹ്മദാബാദ്: ഗുജറാത്തില്‍ അഞ്ചുപേര്‍ക്ക് കോവിഡ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തു.മൂന്ന് കേസുകള്‍ ജാംനഗറിലും, മറ്റുള്ളവര്‍ക്ക് പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്‌സാനയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ചിനും ജൂണിനും ഇടയില്‍ കോവിഡ് ബാധിതരായവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതില്‍ നിന്നാണ് ഇവര്‍ക്ക് കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്.

അതേസമയം, കാപ്പ വകഭേദത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐ.സി.എം.ആര്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വകഭേദത്തിന് മേയിലാണ് ലോകാരോഗ്യ സംഘടന ‘കാപ്പ’ എന്ന് നാമകരണം ചെയ്തത്. ലോകാരോഗ്യ സംഘടന ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തിലാണ് കാപ്പയെ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഇവക്ക് ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഈ വകഭേദം മൂലമുണ്ടാകുന്ന രോഗ വ്യാപനം, രോഗബാധയുടെ തീവ്രത, ജനങ്ങളുടെ രോഗപ്രതിരോധശേഷിയില്‍ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി എന്നീ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker