KeralaNEWS

നായ്ക്കളെ കുഴിച്ചുമൂടിയ സംഭവം; രാത്രി വാക്സിനേഷൻ ക്യാംപില്‍ നായ്‌വിഷ നിർമാണം, അന്വേഷണം തുടങ്ങി

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പകല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണ് രാത്രിയില്‍ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ ഈ കേന്ദ്രത്തിലെ വാക്‌സിനേഷന്‍ ക്യാംപ് നിര്‍ത്തി. കമ്യൂണിറ്റി ഹാളിലെ വാക്‌സിനേഷന്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ വാക്‌സിനേഷന്‍ ഓഫിസര്‍ ഡോ. ശിവദാസാണ് ഉത്തരവിട്ടത്.സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം തുടങ്ങി.

ഇതോടെ കൊന്നു കൂട്ടത്തോടെ കുഴിച്ചു മൂടിയ മുപ്പതോളം തെരുവുനായ്ക്കളുടെ ജീര്‍ണിച്ച ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. തൃക്കാക്കര നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ കുഴിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം സംബന്ധിച്ചു പ്രാഥമിക സൂചനകളൊന്നും ലഭിച്ചില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ നായ്ക്കളെ എങ്ങനെയാണ് കൊന്നതെന്നു വ്യക്തമാകൂ.

വിവാദ സംഭവം അന്വേഷിക്കുന്നതിനിടെയാണു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രാത്രി നായ് പിടിത്തക്കാര്‍ വിഷ പദാര്‍ഥങ്ങള്‍ കൂട്ടിക്കലര്‍ത്തുന്നതു കണ്ടെത്തിയത്. കുരുക്കിട്ടു പിടിക്കുന്ന നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള വിഷലായനിയാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിനുള്ള സാമഗ്രികള്‍ പൊലീസും എസ്പിസിഎ അധികൃതരും കണ്ടെടുത്തിട്ടുണ്ട്. നായ്പിടിത്തത്തിനു തങ്ങള്‍ക്കു മുന്‍കൂര്‍ പണം തന്നതു നഗരസഭ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ആര്‍ക്കു വേണ്ടിയാണ് നായ്ക്കളെ കൊന്നൊടുക്കിയതെന്നു കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നായ് പിടുത്തക്കാരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കാനാണ്
തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker