NEWSSports

ടോക്യോ ഒളിംപിക്‌സില്‍ പി.വി സിന്ധുവിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം; ഷൂട്ടിങ്ങില്‍ നിരാശ

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് സിന്ധു തുടങ്ങിയത്. കേവലം 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. റിയോയില്‍ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വര്‍ണം നേടുമെന്നാണ് ഇന്ത്യന്‍ ക്യാംപിന്റെയും ആരാധകരുടെയും പ്രതീക്ഷ. അതേസമയം, ഒളിംപിക്സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല.

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലും ഇന്ത്യയ്ക്ക് നിരാശയാണ്. ഇന്ത്യന്‍ താരം പ്രണതി നായക് 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 42.565 പോയിന്റ് മാത്രമാണ് പ്രണതിക്ക് ലഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker