KeralaNEWS

അണക്കപ്പാറ വ്യാജകള്ള് നിർമ്മാണ നടത്തിപ്പിന് ഒത്താശ: പാലക്കാട്ടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലമാറ്റം

പാലക്കാട്: അണക്കപ്പാറയിലെ വ്യാജകള്ള് നിര്‍മ്മാണകേന്ദ്രത്തിന്റെ നടത്തിപ്പിന് ഒത്താശ ചെയ്‌തെന്ന കേസില്‍ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം.എഴുപതോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് ഉത്തരവ്. ആലത്തൂര്‍,ചിറ്റൂര്‍, സര്‍ക്കിള്‍ ഓഫീസിലെയും കുഴല്‍മന്ദം റെയ്ഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. പാലക്കാട് എക്‌സൈസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റും. അതേസമയം, വ്യാജകള്ള് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത് മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ ഒന്‍പത് എക്‌സൈസ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് കൂട്ടസ്ഥലമാറ്റം.

ജൂണ്‍ 27 നാണ് ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്ന് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍ സ്റ്റേറ്റ്മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker